karshika-vipani
ആലുവയിൽ കാർഷിക വിപണന കേന്ദ്രം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നേരിട്ട് വില്പന നടത്തുന്നതിനായി ആലുവയിൽ കാർഷിക വിപണന കേന്ദ്രം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് ആദ്യവില്പന നിർവഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറോം മൈക്കിൾ, ഓമന ഹരി, ടിമ്മി ടീച്ചർ, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ജോണി, കൗൺസിലർമാരായ ശ്യാം പത്മനാഭൻ, എം.ടി. .ടി. ജേക്കബ്, പി.എം. മൂസാക്കുട്ടി, മിനി ബൈജു, ഷൈജി രാമചന്ദ്രൻ, ലീന ജോർജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ആത്മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. എല്ലാ ചൊവ്വാഴ്ചകളിലും പറവൂർ കവലയിലാണ് ജീവനി സഞ്ജീവനി എന്ന പേരിൽ കർഷകരുടെ വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്.

കൊവിഡ് ചട്ടം പാലിക്കാതെ ഉദ്ഘാടനം

കൊവിഡ് ചട്ടം പാലിക്കാതെയാണ് ആലുവയിൽ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തതെന്ന് ആക്ഷേപം. സംഘാടകർ മാദ്ധ്യമങ്ങൾക്ക് നൽകിയ പത്രകുറിപ്പിൽ പ്രാസംഗീകരും നേതൃത്വം നൽകിയവരുമായി 25 ഓളം പേരുണ്ട്. ഒഴിവാക്കപ്പെട്ടവരും ഇതിലേറെയുണ്ട്. സമൂഹത്തിന് മാതൃകയാവേണ്ട ജനപ്രതിനിധികൾ തന്നെയാണ് കൊവിഡ് ചട്ടം ലംഘിച്ചവരിൽ മുന്നിലെന്നാണ് ആക്ഷേപം. പച്ചക്കറി സ്റ്റാളിനകത്തേക്ക് ജനപ്രതിനിധികളെല്ലാം തള്ളിക്കയറുകയായിരുന്നു. ഉദ്ഘാടന ചിത്രത്തിൽ വരുന്നതിന് യാതൊരുവിധ സാമൂഹ്യ അകലവും പാലിക്കാതെ ഇടിച്ച് നിൽക്കുകയായിരുന്നു.