കൊച്ചി: അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതി നടപടിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനകീയ പ്രതിരോധ സമിതി ഇന്ന് സംഘടിപ്പിക്കുന്ന വെബിനാറിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യാതിഥിയാകും. ദേശീയ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ പ്രൊഫ. ജി. മോഹൻഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് കാളീശ്വരം രാജ് മുഖ്യപ്രഭാഷണം നടത്തും.റിട്ട.ജസ്റ്റിസ് പി.കെ. ഷംസുദീൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബി. ആർ. പി ഭാസ്‌കർ,പ്രൊഫ. കെ അരവിന്ദാക്ഷൻ, ഡോക്ടർ വി. വേണുഗോപാൽ, അഡ്വ. മഞ്ചേരി സുന്ദർരാജ്, അഡ്വ. മാത്യു വേളങ്ങാടൻ, എം .ഷാജർഖാൻ എന്നിവർ സംസാരിക്കും.ജനകീയ പ്രതിരോധ സമിതി (j.p.s facebook) പേജിൽ വൈകിട്ട് 4 മുതൽ വെബിനാർ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.