ആലുവ: ആലുവ താലൂക്കിൽ നാല് കുടുംബങ്ങൾക്ക് പട്ടയം നൽകി. കറുകുറ്റി കണ്ണത്ത് വീട്ടിൽ ഏലിയാമ്മ കുഞ്ഞുവറീത്, കാലടി കോലഞ്ചേരി വീട്ടിൽ ജിജി, കാലടി വടക്കേപ്പുറത്തിൽ ത്രേസ്യാമ്മ, ശ്രീമൂലനഗരം കുന്നത്തേടത്ത് വീട്ടിൽ കെ.പി. ഉണ്ണി എന്നിവർക്കാണ് പട്ടയം ലഭിച്ചത്.
ആലുവ മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം പട്ടയം വിതരണം നിർവഹിച്ചു. വിവിധ കക്ഷി നേതാക്കളായ എ. ഷംസുദ്ദീൻ, എ.പി.ഉദയകുമാർ, എം.എൻ. ഗോപി എന്നിവർ സംസാരിച്ചു. തഹസിൽദാർ പി.എൻ. അനി പട്ടയം ലഭിച്ചവർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടന ചടങ്ങ് ഓൺലൈനിൽ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കളക്ടർ എസ്. സുഹാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ 1006 പേർക്കാണ് പട്ടയ വിതരം ചെയ്യുന്നത്.