കാലടി: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാവിനു വീടു നിർമ്മിച്ചു നൽകാൻ സുഹൃത്തുക്കൾ എത്തി .സുഹൃത്തിനൊരു വീട് എന്ന പദ്ധതിയിലെ മലയാറ്റൂരിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ നടന്നു.കേരള പൊലീസ് അസോസിയേഷനും, വണ്ടർലാ കൊച്ചി യൂണിറ്റും, സുഹൃത്തുക്കളും ചേർന്നാണ്
വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചത്. വാർഡ് മെമ്പർ സലോമി, നിർമ്മാണ സമിതി പ്രസിഡന്റ് സുധാകരൻ
കളംവുമ്പാറ, ഖജാൻജി ജിനോ ജോസഫ്, സെക്രട്ടറി എം.കെ.രാജേഷ്, അനിൽ തോമസ്, മാർട്ടിൻ തറയിൽ, പൊലീസ് അസോസിയേഷൻ ഭാരവാഹി അഭിലാഷ് ,വണ്ടർലാ പ്രതിനിധി എന്നിവർ കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. ധനസമാഹരണത്തിനു സമിതി രൂപികരിച്ച് പ്രവർത്തിച്ചുവരുന്നു. കാലടി പൊലീസ് സർക്കിൾ ഇൻസ്പെട്ർ ലത്തീഫ് മുൻകൈയെടുത്താണ് അസോസിയേഷൻ സാമ്പത്തിക സഹായം ലഭിച്ചത്. യുവാവിന്റെ ഉടമസ്ഥതയിലുള്ള ആറ് അര സെന്റ് പുരയിടത്തിൽ വേഗം വീട് നിർമ്മിച്ച് താക്കോൽ കൈമാറുമെന്ന് സെക്രട്ടറി എം. കെ. രാജേഷ്.പറഞ്ഞു