trivandrum-airport

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി സെപ്തംബർ 15 ന് അന്തിമ വാദത്തിനായി മാറ്റി. കേന്ദ്ര തീരുമാനം സ്റ്റേ ചെയ്യണമെന്ന ഉപഹർജി പ്രസക്തമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കൂടുതൽ രേഖകൾ നൽകാനുണ്ടെന്ന് കേന്ദ്രവും​ സംസ്ഥാനവും അറിയിച്ചു. വിഷയത്തിൽ നടത്തിയ ആശയവിനിയമം ഉൾപ്പെടെയുള്ള രേഖകൾ സെപ്തംബർ 9ന് മുമ്പ് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

വിമാനത്താവളത്തിന്റെ നവീകരണത്തിനും വികസനത്തിനുമായി സംസ്ഥാന സർക്കാരിന് കൂടി പങ്കാളിത്തമുള്ള എസ്.പി.വിക്ക് രൂപം നൽകാമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്ര സർക്കാർ പിന്നീട് സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതിനെതിരെ സംസ്ഥാന സർക്കാരും കെ.എസ്.ഐ.ഡി.സിയുമടക്കം നൽകിയ ഹർജി ഹൈക്കോടതി ഡിസംബർ 18 നു തള്ളിയിരുന്നു. അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഹർജി വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതിയിലേക്ക് മടക്കി. ഇതു നിലനിൽക്കെയാണ് എയർപോർട്ട് അദാനിക്ക് കൈമാറാനുള്ള കേന്ദ്രം തീരുമാനം. പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്റ്റേ ഹർജി നൽകിയത്.