കോതമംഗലം: സംസ്ഥാനത്ത് ആദ്യമായി ശ്രീനാരായണ ഗുരുദേവന്റെ പേര് ഉൾപ്പെടുത്തി സഹകരണ മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദി ശ്രീനാരായണ മാട്രിമോണിയൽ ആൻഡ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD No: E1415 എന്ന സഹകരണ സ്ഥാപനത്തിന്റെ ഓഫീസ് കുട്ടമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം കോതമംഗലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ നിർവഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ അരുൺ ചന്ദ്രൻ , ഷാജി പയ്യാനിക്കൽ, ഇ.എം.സഞ്ജീവ്, യു.കെ.ശശിധരൻ, എം.എസ്.ബിജേഷ് തുടങ്ങിയവർ പങ്കെടുത്തു.