കാലടി: എടനാട് ജവഹർലാൽ ലൈബ്രറിയിൽ ഓണ പരിപാടി സംഘടിപ്പിക്കും. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായിട്ടാണ്‌ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കവിതാപാരായണം, പ്രസംഗം, സെൽഫി എടുക്കൽ , ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം .ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകും.ആഗസ്റ്റ് 29 നു മുൻപ് മത്സരാർത്ഥികൾ ലൈബ്രറി പ്രസിഡന്റ് ജോർജ്ജ് പെരുമായൻ (8281618064), സെക്രട്ടറി ഹരി (9496446526) എന്നിവരെ ബന്ധപ്പെട്ട് നിബന്ധനകൾ അറിയേണ്ടതാണ് .