sndp
ശ്രീനാരായണ ഗുരു കോളേജിൽ നടന അനുമോദന ചടങ്ങ് കോളേജ് മാനേജർ അജി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബി.എ. ഇംഗ്ലീഷ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനി പേഴ്സിസ് സ്കറിയയെ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.ചടങ്ങ് കോളേജ് മാനേജർ അജി നാരായണൻ ഉദ്ഘാനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: കെ.ലാലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ.വൈസ് പ്രസിഡന്റ് ഇ കെ സുഭാഷ്, ശ്രീനി.എം.എസ്, അമൃത പി.യു,ബേസിൽ സി.പോൾ, നിമിഷ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന യോഗത്തിൽ മറ്റ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഓൺലൈനായി പങ്കെടുത്തു.