നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലയിലെ വിവിധ യൂണിറ്റുകളിൽ വ്യാപാരികൾക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ആരംഭിച്ചു. മൂഴിക്കുളം യൂണിറ്റിൽ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷനായിരുന്നു. മേഖല ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.ജി. സന്തോഷ് കുമാർ, വിൽസൺ ജോസഫ്, ശാന്ത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വട്ടപ്പറമ്പ് യൂണിറ്റിലും സി.പി. തരിയൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ. എസ്‌തോസ് അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബൈജു മഞ്ഞളി, എം.വി. പോളി, ആനി റപ്പായി, ഷൈബി ബെന്നി, സുനിത ജോണി എന്നിവർ സംസാരിച്ചു.