അറയ്ക്കപ്പടി: ബി.എസ് സി കെമിസ്ട്രി പെട്രോ കെമിക്കൽ പരീക്ഷയിൽ സംസ്ഥാന തലത്തിൽ റാങ്കു നേടിയ അറയ്ക്കപ്പടി ശാഖാംഗങ്ങളായ വിദ്യാർത്ഥിനികളെ അനുമോദിച്ചു. ശാഖയിലെ മാഞ്ഞാക്കിൽ സന്തോഷ് ,മണി ദമ്പതികളുടെ മകൾ സിഗ്മ സന്തോഷിനാണ് ഒന്നാം റാങ്ക്. കുടിയ്ക്കാലിൽ സുരേഷ് ലളിത ദമ്പതികളുടെ മകൾ അനശ്വരയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു. കെ.എൻ സുകുമാരൻ,എൻ. വിശ്വംഭരൻ,കെ.ബി അനിൽ,കെ.ടി ബിനോയ്,പി.എൻ ചന്ദ്രൻ, അബിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.