കിഴക്കമ്പലം: യാക്കോബായ സഭയുടെ പള്ളികൾ കോടതി വിധിയുടെ പേരിൽ പിടിച്ചെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിൽ സപ്തദിന ഉപവാസ പ്രാർത്ഥന യഞ്ജം ഇന്നാരംഭിക്കും. രാവിലെ 10 മുതൽ 6 വരെ കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് പ്രാർത്ഥനയഞ്ജം നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക അംഗങ്ങളെ പ്രതിനിധീകരിച്ച് ഓരോ ബ്ലോക്ക് അടിസ്ഥാനത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും യൂണിറ്റ് സെക്രട്ടറിമാരും ഏരിയ കോ ഓർഡിനേറ്റർമാരും, ഭക്തസംഘടന ഭാരവാഹികളുമാണ് പ്രാർത്ഥനായഞ്ജത്തിൽ പങ്കെടുക്കുന്നത്.