കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി വെർച്വൽ റാലി സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഉപവാസ സമരത്തിന്റെ സമാപനത്തിലായിരുന്നു റാലി.
റാലി ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി സമാപന പ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു,സി.വി.സജിനി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ കെ.എസ്. ഷൈജു, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ശ്യാംരാജ്, ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് എന്നിവർ ജില്ലാ കേന്ദ്രത്തിൽ ഉപവസിച്ചു.