കുറുപ്പംപടി: ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിൽ പത്താം റാങ്ക് നേടിയ പെരുമ്പാവൂർ ശാഖാംഗം കീർത്തന അനിലിനെ യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ നേരിട്ട് വീട്ടിലെത്തി അഭിനന്ദിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, സൈബർ സേന യൂണിയൻ കൺവീനർ എൻ.ആർ. ബിനോയ്, നങ്ങേലി, ശാഖ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതനായിരുന്നു.