പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. ദേവാലയത്തോട് അനുബന്ധിച്ചുള്ള കോളേജ് ഒഫ് ചെന്നോത്ത് എന്ന പേരിലറിയപ്പെടുന്ന വൈപ്പി കോട്ടാ സെമിനാരിയുടെ ശേഷിപ്പുകൾ കാലവർഷത്തിൽ കുതിർന്ന് നിലം പൊത്താവുന്ന അവസ്ഥയിലാണ്. എ.ഡി. 1581ൽ പോർച്ചുഗീസ് മിഷനറിമാരാൽ പണികഴിക്കപ്പെട്ടതും എറണാകുളം - അങ്കമാലി അതിരൂപതയുടെ നിയന്ത്രത്തിലുള്ളതാണ് മാർസ്ളീവാ പള്ളി. ചരിത്രത്തിന്റെ പടവുകളുടെ പുനരുദ്ധരണത്തിനും ഇൻർപ്രട്ടേഷൻ സെന്റർ നിർമ്മിക്കുന്നതിനുമായി മുസിരീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടിയോളം രൂപ അനുവദിച്ചിരുന്നു. പതിനെട്ട്ടമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് സംസ്ഥാന വിനോദസഞ്ചര വകുപ്പ് 2018 ജനുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്ന് മുസിരീസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടറും മാർസ്ളീവ പള്ളി വികാരിയും തമ്മിൽ 2018 ജൂലായിൽ സംയുക്ത ധാരണപത്രം ഒപ്പുവെച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടചുമതല ഇൻകലിനെ സർക്കാർ ചുമതലപ്പെടുത്തി. നിർമ്മാണം ആരംഭിച്ചെങ്കിലും കരാറുകാരൻ ആറു മാസമായി പുനരുദ്ധാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നാല് നൂറ്റാണ്ട് മുമ്പ് ചുണ്ണാമ്പ് കുമ്മായം മണ്ണ് എന്നീ മിശ്രിതം ഉപയോഗിച്ച പണിതിട്ടുള്ള പള്ളിയുടെ മുഖവാര ഭിത്തി മഴവെള്ളമിറങ്ങി കുതിർന്ന നിലയിലാണ്. വൈപ്പി കോട്ടയുടെ സംരക്ഷണത്തിന് യാതൊരു പ്രവർത്തനവും നടത്തിയിട്ടുമില്ല. ടിപ്പുവിന്റെ പടയോട്ടകാലത്ത് തകർക്കപ്പെട്ട വൈപ്പിൻ കോട്ട സെമിനാരിയുടെ ശേഷിപ്പുകൾ 1936ൽ കൊച്ചി ഗവണമെന്റ് ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും പിന്നീട് ആർക്കിയോളജി വകുപ്പ് ഏറ്റെടുക്കയും ചെയ്തു.
പുരാതനമായ സ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തികരിച്ച് ചരിത്ര വിദ്യാർത്ഥികൾക്കും സ്നേഹിക്കൾക്കും തുറന്നു കൊടുക്കണം.
ലീജോ കൊടിയൻ, പുരാതന സംസ്കാര സംരക്ഷണ പ്രവർത്തകൻ
ചരിത്ര സ്മാരകങ്ങളെ ഇത്രയും ലാഘവത്തോടെ കാണുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. എത്രയും പെട്ടന്ന് പുനരുദ്ധരണ പ്രവർത്തനങ്ങൾ ആരംഭിച്ച് നിർമ്മാണം പൂർത്തിയാക്കണം.
ഷീല ജോൺ, കോൺഗ്രസ് വാർഡ് മെമ്പർ