ആലുവ: സ്വച്ഛ് ഭാരത് മിഷൻ (നഗരം) ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ആലുവ നഗരസഭയിലെ ഭവനങ്ങളിലേയ്ക്ക് ബയോഗ്യാസ് പ്ലാന്റ്, പോർട്ടബിൾ ബയോ കമ്പോസ്റ്റർ ബിൻ എന്നിവയുടെ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പ്രത്യേക ഘടകപദ്ധതയിൽപ്പെടുത്തി എസ്.സി.കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണവും ഇതോടനുബന്ധിച്ച് നടന്നു. ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറോം മൈക്കിൾ, വി. ചന്ദ്രൻ, ടിമ്മി ബേബി, ഓമന ഹരി, ലോലിത ശിവദാസൻ എന്നിവർ പങ്കെടുത്തു.