covid
കോതമംഗലത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലത്തെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു.മാർ തോമ ചെറിയപള്ളി വക മാർ ബേസിൽ കൺവെൻഷൻ സെന്ററിലാണ് 100 രോഗികളെ കിടത്തി ചികിത്സിക്കാകാൻ സൗകര്യമുള്ള നഗരസഭയുടെ എഫ്.എൽ.ടി സെന്റർ തയ്യാറാക്കിയിരിക്കുന്നത്.പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൻ മഞ്ജു സിജു നിർവഹിച്ചു. വൈസ് ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ.എ.നൗഷാദ്, ഷെമീർ പനയ്ക്കൽ, എൽദോസ് കീച്ചേരി, തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. തൊട്ടടുത്ത ലയൺസ് ക്ലബ്ബിന്റെ ഓഡിറ്റോറിയം പിൽഗ്രീംസെന്ററും ഓഫീസുമായി പ്രവർത്തിക്കുന്നു.