mathew-k-kottalil
മാത്യു കൊറ്റാലിൽ

കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗം കൊറ്റാലിൽ മാത്യു കോറെപ്പിസ്‌കോപ്പാ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ചടങ്ങുകൾക്ക്ശേഷം വടക്കുംഭാഗം സെന്റ് ജോർജ് ഹോറേബ് യാക്കാബായ പള്ളിയിൽ. അങ്കമാലി ഭദ്രാസന സെക്രട്ടറി, ഭദ്രാസന വൈദിക സെക്രട്ടറി, ഭദ്രാസന ഉപദേശക സമിതിയംഗം, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ഗവേർണിംഗ് ബോർഡ് അംഗം, മുട്ടത്തുപാറ എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ സ്ഥാപക മാനേജർഎന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടക്കുംഭാഗം വാവേലി സെന്റ് ജോർജ് പള്ളിയിൽ വികാരിയായിരുന്നു. ഭാര്യ: ശോശാമ്മ. മക്കൾ : ഡോ. റെഞ്ചി (മസ്‌കറ്റ്), റെനി (അബുദാബി), റെബി, റീബി (യു.എസ്.എ). മരുമക്കൾ : ഡോ. ആശ പുതുക്കുന്നത്ത് (മസ്‌കറ്റ്), ലത ചെമ്മല (അബുദാബി), ദീപ മുണ്ടയ്ക്കൽ, ഷാജി കുന്നത്ത് (യു.എസ്.എ.)