nh
ആലുവ തോട്ടക്കാട്ടുകരയിൽ നാഷണൽ ഹൈവയുടെ സ്ഥലം കൈയ്യേറി ഭൂമാഫിയ വഴി നിർമ്മിക്കുന്നത് റവന്യു - നഗരസഭ അധികൃതരെത്തി തടഞ്ഞപ്പോൾ

നിർമ്മിച്ചത് റവന്യൂ - നഗരസഭ അധികൃതരെത്തി തടഞ്ഞു. നഗരസഭ 24 ാം വാർഡിൽ തോട്ടക്കാട്ടുകര കൽപ്പക ലൈൻ ആരംഭിക്കുന്നിടത്താണ് എൻ.എച്ചിന്റെ സ്ഥലം കൈയ്യറിയത്. നഗരസഭയുടെയും റെസിഡന്റ്‌സ് അസോസിയേഷന്റെയും ബോർഡും കൈയ്യേറ്റക്കാർ ജെ.സി.ബി ഉപയോഗിച്ച് പിഴുതെറിഞ്ഞിരുന്നു.

ആലുവ വെസ്റ്റ് വില്ലേജ് ഓഫീസർ അരുൺ, നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, വാർഡ് കൗൺസിലർ ശ്യാം പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. എൻ.എച്ചിന്റെ സ്ഥലത്തുണ്ടായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കുളം മുൻ ജില്ലാ കളക്ടർ രാജമാണിക്കം നൂറു കുളം പദ്ധതിയിൽപ്പെടുത്തിയിരുന്നു. ഈ കുളവും ഭൂമാഫിയ മൂടിയിരുന്നു. കല്പക ലൈൻ, ഷാഡി ലൈൻ പ്രദേശങ്ങളിലേ പ്രധാന കുടിവെള്ള സ്രോതസാണിത്. ഷാഡി ലൈനിലൂടെയാണ് ഭൂമാഫിയ സ്വന്തമാക്കിയ സ്ഥലത്തേക്കുള്ള യഥാർത്ഥ വഴി. ദേശീയപാതയിൽ നിന്നും നേരിട്ട് വഴിയുണ്ടാക്കി കോടികൾ സമ്പാദിക്കുകയായിരുന്നു ഭൂമാഫിയയുടെ ഉദ്ദേശം.

കൗൺസിലർ ശ്യാം പദ്മനാഭന്റെ പരാതിയെ തുടർന്നായിരുന്നു നടപടി.