കൊച്ചി: ജനങ്ങളോടും പ്രതിപക്ഷത്തോടും ഉത്തരം പറയേണ്ട ബാദ്ധ്യത തനിക്കില്ലെന്ന ധാർഷ്ഠ്യമാണ് പിണറായി വിജയനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി നടത്തിയ 'സേവ് കേരള' ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഡി.സി.സി ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ ഡൊമിനിക് പ്രസന്റേഷൻ,എൻ.വേണുഗോപാൽ, കെ.പി.സി.സി ഭാരവാഹികളായ കെ.പി.ധനപാലൻ, അബ്ദുൾ മുത്തലിബ്, ടി.എം.സക്കീർഹുസൈൻ, ഐ.കെ.രാജു, ഡി.സി.സി ഭാരവാഹികളായ ടോണി ചമ്മിണി, കെ. എക്‌സ് സേവ്യർ, ഷെറിൻ വർഗീസ്, കെ.വി. പി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.