പനങ്ങാട്: കൃഷിഭവനിലെ ഓണച്ചന്ത നാളെ ആരംഭിക്കും. ഓണസമൃദ്ധി 2020ന്റെ ഭാഗമായാണ് ഓണച്ചന്ത ഒരുക്കുന്നത്. കുമ്പളം പഞ്ചായത്തിലേയും,മറ്റ് വിവിധ ബ്ളോക്ക്പഞ്ചായത്തുകളിൽ നിന്നുമുള്ള ജൈവപച്ചക്കറികളും, ഹോർട്ടികോർപ്പിൽ നിന്നുള്ള ശീതകാല പച്ചക്കറികളുമാണ് ഇവിടെ എത്തിക്കുന്നത്. നാളെ മുതൽ കർഷകർക്ക് കൃഷിഭവനിൽ പച്ചറികൾ എത്തിക്കാം. പച്ചമുളക്,പയർ,ചേന,ചേമ്പ്,പാവൽ,പടവലംനേന്ത്രക്കുല,ഞാലിപ്പൂവൻ,

തുടങ്ങിയ എല്ലാവിളകളും കർഷകരിൽ നിന്നും കമ്പോളവിലയേക്കാൾ 10ശതമാനം

അധിക വില നൽകി ശേഖരിച്ച് 30ശതമാനം വിലക്കിഴിലാണ് വില്ക്കുക. 27മുതൽ30വരെ രാവിലെ 10മുതൽ വൈകീട്ട് 6വരെ കൊഡ്പ്രോട്ടോകോൾ പാലിച്ചായിരിക്കും വില്പന.