കോലഞ്ചേരി: റോട്ടറി ക്ളബ്ബിന്റെ ഈ വർഷത്തെ സേവന പദ്ധതികളുടെ ഭാഗമായി കോലഞ്ചേരി ക്ലബ്ബ് നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജോസ് ചാക്കോ നിർവഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ മോഹൻ കുമാർ, അസിസ്റ്റന്റ് ഗവർണർ എബി പോൾ, ക്ലബ്ബ് പ്രസിഡന്റ് ബിനു ജോർജ്, സെക്രട്ടറി സിറിൽ എൽദോ, ഡയറക്ടർ എൽദോ സി. പീറ്റർ, ജെയ്മി പോൾ എന്നിവർ സംസാരിച്ചു.