കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമ​റ്റം യൂണിറ്റ് ഓണക്കാലത്ത് കടകൾ അടയ്ക്കുന്ന സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർക്കും,പൊലീസ് അധികാരികൾക്കും നിവേദനം നൽകി. പ്രസിഡന്റ് വി.വി ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.പി അസൈനാർ, ട്രഷറർ എൻ.കെ ഗോപാലൻ, വൈസ് പ്രസിഡൻറുമാരായ എൻ.പി ബാജി നരിക്കുഴി, വി.ജി ബിനുകുമാർ, ബാബുരാജ് എന്നിവർ സംസാരിച്ചു.