കുറുപ്പംപടി: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വേങ്ങൂർ ക്രാരിയേലിയിൽ ഓൺലൈൻ പീന സഹായത്തിനായി ടിവി വിതരണം ചെയ്തു. ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ നാസർ മൊല്ല, അനിൽ, സെയ്ദ് മുഹമ്മദ്, റെജി ഇട്ടൂപ്പ്, ജിജോ ജെയിംസ്, എൽദൊ വർഗീസ് പങ്കെടുത്തു.പ്രിയദർശിനി ട്രസ്റ്റ് ഭാരവാഹികളായ വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ, ഷെയ്ക് മുഹമ്മദ് അഫ്‌സൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.