തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ മൂശാരി ഉത്സവത്തിന് തുടക്കമായി. 31ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര വിഗ്രഹം വാർത്തെടുത്ത മൂശാരി ഒടുവിൽ വിഗ്രഹത്തിൽ ലയിച്ചുവെന്നാണ് വിശ്വാസം. ഈ മൂശാരിയുടെ സ്മരണയിലാണ് ചിങ്ങമാസത്തിൽ മൂശാരി ഉത്സവം. പതി​വ് ശീവേലി കൂടാതെ രാവിലെയും രാത്രിയും ഓരോ ശീവേലി കൂടിയുണ്ടാകും.ശ്രീഭൂത ബലിയി​ല്ല.