palam
മുടക്കുഴ പഞ്ചായത്തിലെ ആര്യാംപാടം കനാലിന് കുറുകെ നിർമ്മിച്ച പാലം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ ആര്യാംപാടം കനാലിന് കുറുകെ നിർമ്മിച്ച പാലം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്. തെങ്ങിൻ തടി കൊണ്ട് നിർമ്മിച്ച താത്കാലിക പലത്തിലൂടെയാണ് ഇവിടെയുള്ള അങ്കണവാടിയിലേക്ക് കുട്ടികൾ പോയിരുന്നത്. ഇതിന് ഇപ്പോൾ ശാശ്വത പരിഹാരമായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ പി.കെ ശിവദാസ്, പി.കെ രാജു, എൽസി പൗലോസ്, ഷോജ റോയി, പി.പി അവറാച്ചൻ, ജോഷി തോമസ്, പോൾ കെ. പോൾ എന്നിവർ സംസാരിച്ചു.