കുറുപ്പംപടി: മുടക്കുഴ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മിൽമ ഷോപ്പി പ്രവർത്തനം ഇ.ആർ.ഡി.എം.പി.യു ലിമിറ്റഡ് ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.ഡി. പത്രോസ് അദ്ധ്യക്ഷനായി. ആദ്യവില്പന മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ നിർവഹിച്ചു. 2019-20 വർഷത്തെ ക്ഷീരകർഷകർക്കുള്ള ബോണസ് വിതരണം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഓഫീസർ എം.എം. റഫീനബീവി, മുടക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ശിവദാസ്, എസ്. നാരായണൻ, കെ.കെ. പൊന്നപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വച്ച് വായ്പ പദ്ധതിയുടെ ഉദ്ഘാടനം മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു.