കൊച്ചി: ആറു മാസത്തിന് ശേഷം കെ.എസ്.ആർ.ടി.സി. ബംഗളൂരുവിലേക്ക്. ശ്രീകുമാർ, രാജേഷ് പി. ജോൺ എന്നിവരായിരുന്നു ബസിന്റെ സാരഥികൾ. 39 യാത്രക്കാരുമുണ്ട്. ഇന്നലെ വൈകിട്ട് 4.45 നാണ് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് വൈകിട്ട് എഴിന് ബംഗളൂരുവിൽ നിന്ന് മടക്കയാത്ര.
ഓണക്കാലം ലക്ഷ്യമിട്ട് എറണാകുളം ഡിപ്പോയിൽ നിന്നും ഒരു നോൺ എ.സി ബസാണ് സർവീസ് നടത്തുക. 894 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒരു സീറ്റിൽ ഒരാളെ മാത്രമേ അനുവദിക്കൂ.
വരും ദിവസങ്ങളിലും ബുക്കിംഗുകൾ കൂടുതലുണ്ട്.കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറവാണ്. സെപ്തംബർ ആറു വരെപുതിയ സർവീസ് തുടരും. സർവീസുകളിൽ 10 ശതമാനത്തിൽ അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുന്നത്.
കേരള, കർണാടക, തമിഴ്‌നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സർവീസ്.
നാലു പ്രതിദിന സർവീസുകൾക്ക് പുറമേ മൂന്നു അധിക സർവീസുകളും എറണാകുളം ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് മാത്രം സർവീസ് നേരത്തേ നടത്തിയിരുന്നു.
സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്:
50ൽ താഴെ പ്രായമുള്ളവരാണ് ഡ്രൈവറും കണ്ടക്ടറും.സുരക്ഷാ സാമഗ്രികളും നൽകി. ആരോഗ്യസേതു ആപ്പും റെഡിയാക്കി..
വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം.