manasa
എം.ജി സർവകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ മാനസ ദാസിനെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട് ആദരിക്കുന്നു

ആലുവ: എം.ജി സർവകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ മാനസ ദാസിനെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട് ആദരിച്ചു. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയായ മാനസ ദാസ് എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖാംഗമായ പുളിക്കൽ ദാസിന്റെയും അഡ്വ. പുഷ്പ ദാസിന്റെയും മകളാണ്.

ശാഖാ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, കൗൺസിലർമാരായ ജഗൽകുമാർ, രഞ്ജിത്, ഷാൻ ഗുരുക്കൾ, ശരത് തായ്ക്കാട്ടുകര എന്നിവർ സംസാരിച്ചു.