ആലുവ: കീഴ്മാട് ഖാദി സഹകരണ സംഘത്തിലെ തൊഴിലാളികൾക്ക് പ്രവർത്തന ലാഭത്തിന്റെ അടിസ്ഥാനത്തിൽ 18 ശതമാനം ബോണസ് നൽകും. ചെടി ചട്ടികൾ കരാർ വൃവസ്ഥയിൽ പണിയുന്നവർക്ക് ഉല്പാദന തുകയുടെ എട്ട് ശതമാനം അലവൻസായും നൽകും.

ഓരോ തൊഴിലാളികൾക്കും 2,0000 രൂപ മുതൽ 25,000 രൂപ വരെ ലഭിക്കും. സംഘം പ്രസിഡന്റ് പി.എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ കെ.എ. ജോർജ്ജ്, എം.കെ. കൊച്ചയ്യപ്പൻ, വിജയാനന്ദൻ, പി.ടി. രാജീവ്, ജിജി ജോബി, എം.കെ. ലതിക, ഓമന പ്രസാദ്, സെക്രട്ടറി കെ.എം. സൗമി തുടങ്ങിയവർ പങ്കെടുത്തു.