കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് എട്ടാമത് മംഗല്യ സമൂഹ വിവാഹ പദ്ധതിയിൽ പന്ത്രണ്ട് വധൂവരന്മാർക്ക് മംഗല്യമൊരുക്കുന്നു. സെപ്തംബർ 5മുതൽ 12 വരെ തീയതികളിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രസന്നിധിയിൽ രണ്ട് വിവാഹം വീതം നടക്കും.ഇരുപത് പേർക്ക് പങ്കെടുക്കാം. സത്ക്കാരവും ആഘോഷങ്ങളും ഒഴിവാക്കും.
വധുവിനു ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അമ്പതിനായിരം രൂപയും നൽകും. ഇതോടെ നൂറ് മംഗല്യം സമൂഹ വിവാഹം നടത്തുവാൻ ക്ഷേത്ര ട്രസ്റ്റിനു കഴിയുമെന്ന് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ പറഞ്ഞു.