നെടുമ്പാശേരി: നെടുമ്പാശേരി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി പറമ്പയത്ത് ആരംഭിച്ച സൗജന്യ ഫിസിയോ തെറാപ്പി സെന്റർ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡെയ്‌സി ടോമി അദ്ധ്യക്ഷയായി. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയായി. എം.പി. പത്രോസ്, ഇ.പി. സെബാസ്റ്റ്യൻ, എം.പി. ഉദയൻ, ഷാഹുൽ ഹമീദ്, പി.എസ്. ഷൈല, പി.ജെ. അനിൽ, ഖദീജ മൊയ്തീൻ എന്നിവർ സംസാരിച്ചു. കെ.ജെ. ഐസക്ക്, പി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സെന്റർ പ്രവർത്തിക്കുക.വിവരങ്ങൾക്ക്: 918858 1968,9847772402.