കൊച്ചി: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. 'ഓസോൺ- നഷ്ടമാകുന്ന രക്ഷാകവചം' എന്നതാണ് വിഷയം. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. താൽപര്യമുള്ളവർ 200 വാക്കിൽ കവിയാത്ത ലേഖനങ്ങൾ അസി. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് , സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, എറണാകുളം, ഇടപള്ളി പി.ഒ. മണിമല റോഡ് കൊച്ചിൻ-24 എന്ന വിലാസത്തിലൊ acf-ekm.for@kerala.gov.in ഇ-മെയിലിലൊ സെപ്തംബർ 10ന് വൈകിട്ട് 5ന് മുൻപായി സമർപ്പിക്കണം. ലോക ഓസോൺ ദിനമായ സെപ്തംബർ 16ന് വിജയികളെ പ്രഖ്യപിക്കും. ലേഖനത്തിൽ മേൽവിലാസം, ഫോൺ നമ്പർ, ക്ലാസ് എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ 8547603739, 8547603736 എന്നീ നമ്പരുകളിൽ ലഭ്യമാണ്.