covid

കൊച്ചി: ജില്ലയിൽ ഇന്നലെ 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 144 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 19 പേർ മറ്റ് സംസ്ഥാനം, വിദേശങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 85 പേർ രോഗമുക്തി നേടി. 920 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1004 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 16,029

 വീടുകളിൽ: 13,699

 കൊവിഡ് കെയർ സെന്റർ: 151

 ഹോട്ടലുകൾ: 2179

 കൊവിഡ് രോഗികൾ: 1969

 ലഭിക്കാനുള്ള പരിശോധനാഫലം: 622

 11 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലം

 മട്ടാഞ്ചേരി: 12

 പള്ളുരുത്തി: 11

 വാരപ്പെട്ടി: 06

 കുമ്പളങ്ങി: 06

 എറണാകുളം: 04

 ഫോർട്ടുകൊച്ചി: 04

 തൃക്കാക്കര: 04

 തിരുമാറാടി :04

 കോട്ടപ്പടി: 03

 കോതമംഗലം: 03

40 പേർക്ക് രോഗബാധ

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുമ്പളങ്ങി - 9, ചെല്ലാനം - 2, പള്ളുരുത്തി - 11, പെരുമ്പടപ്പ്‌ - 1, ഫോർട്ട് കൊച്ചി-5, മട്ടാഞ്ചേരി-12.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും വന്ന 2 കുമ്പളങ്ങി സ്വദേശിയും എറണാകുളം ഗവ. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടും