കൊച്ചി: കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ (കെ.ടി.ഡി.സി) ഓണത്തോടനുബന്ധിച്ച് നാളെ മുതൽ മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ കെ.ടി.ഡി.സി ഓഫീസ് പരിസരത്ത് പായസ കൗണ്ടർ ആരംഭിക്കും. ബോൾഗാട്ടി പാലസ് ഹോട്ടലിലെ വിദഗ്ധ പാചകക്കാർ തയ്യാറാക്കുന്ന വിവിധയിനം പായസങ്ങൾ തിരുവോണം വരെ കൗണ്ടറിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9400008613.