cherai
എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖയിൽ ഓണക്കിറ്റ് വിതരണം ശാഖ സെക്രട്ടറി കെ.കെ രത്‌നൻ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കൊവിഡ് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ഓണം പ്രമാണിച്ച് വൈപ്പിൻ കരയിലെ വിവിധ എസ്.എൻ. ഡി.പി ശാഖകളിൽ അരി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. നായരമ്പലം സൗത്ത് ശാഖയിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ, പി.ഡി ശ്യാംദാസ് എന്നിവർ വിതരണോദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.കെ രാജു, സെക്രട്ടറി എസ്.ഡി സുധീഷ്, പി.കെ സാജു, പി എ സദാനന്ദൻ, കുമാരാനാശാൻ കുടുംബ യൂണിറ്റ് കൺവീനർ അനിത ബാബു എന്നിവർ പങ്കെടുത്തു.

ചെറായി നോർത്ത് ശാഖയിൽ സെക്രട്ടറി കെ കെ രത്‌നൻ വിതരണോദ്ഘാടനം നിർവഹിച്ചു. യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ ബിനുരാജ് പരമേശ്വരൻ, ദേവസ്വം സെക്രട്ടറി കെ എസ് മുരളി, വയൽവാരം കൺവീനർ കെ പി സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

എളങ്കുന്നപ്പുഴ ശാഖ ഡോ. പി പൽപ്പു സ്മാരക കുടുംബ യൂണിറ്റ് ഓണക്കിറ്റ്, പഠനോപകരണങ്ങൾ എന്നിവയും എസ്. എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ വി സുധീശൻ, ശാഖ പ്രസിഡന്റ് കെ പി ശിവാനന്ദൻ, സെക്രട്ടറി ഡി ശശിധരൻ, കൈരളി സുധീശൻ, പ്രസന്ന ശശി, സരള പ്രസാദ് എന്നിവർ പങ്കെടുത്തു.