periya-murder

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹാജരായ സുപ്രീം കോടതി അഭിഭാഷകർക്കായി നൽകിയത് 88 ലക്ഷം രൂപ. സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. രഞ്ജിത്ത് കുമാറും അഡ്വ. മനീന്ദർ സിംഗുമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഡിവിഷൻ ബെഞ്ചിൽ ഹാജരായത്.

ഇതിൽ ഒരു തവണ ഹാജരായ അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയും മൂന്നു തവണ ഹാജരായ അഡ്വ. മനീന്ദർ സിംഗിന് 60 ലക്ഷം രൂപയും നൽകി. മനീന്ദർ സിംഗിന്റെ ജൂനിയറായ അഡ്വ. പ്രഭാസ് ബജാജിന് മൂന്നു ലക്ഷം രൂപ നൽകിയെന്നും കണ്ണൂർ സ്വദേശിയായ സുധീപ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സർക്കാർ മറുപടി നൽകിയിരുന്നു.