നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം പാറക്കടവ് ശാഖയിൽ വിദ്യാഭ്യാസ അവാർഡും ഓണക്കിറ്റുകളും വിതരണവും ചെയ്തു. ശാഖാംങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് വിതരണം ചെയ്തത്. എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി ഇ ആൻഡ് സി.എം ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിധിൻ ഉണ്ണിയേയും ആദരിച്ചു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അവാർഡ് വിതരണം ചെയ്തു.