കൊച്ചി: സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാൻ സൈക്കിളുകളാണ് ഉത്തമം എന്ന സന്ദേശവുമായി കൊവിഡ് മാനദണ്ഡം പാലിച്ചു കൊച്ചിയിൽ നിന്നും അതിരമ്പിള്ളിയിലേക്കു പെഡൽ ഫോഴ്സ് കൊച്ചി നടത്തിയ സേവ് പ്ലാനറ്റ് സോഷ്യൽ ഡിസ്റ്റൻസിംഗ് സൈക്കിൾ യാത്ര കൊച്ചിയിൽ തിരിച്ചെത്തി. അതിരംമ്പിള്ളി സംറോഹ റിസോർട്ട്, കൊംമ്പാൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച 160 കിലോമീറ്റർ യാത്ര സംഘത്തെ സംറോഹ എം.ഡി സതീഷ് ബസന്ത് അതിരപ്പള്ളിയിൽ സ്വീകരിച്ചു. പെഡൽ ഫോഴ്സ് ഫൗണ്ടർ ആൻഡ് ചീഫ് കോഓർഡിനേറ്റർ ജോബി രാജു, ഗ്രൂപ്പ് അംഗങ്ങളായ സന്തോഷ് ജോസഫ്, അനിൽ തോമസ്, ഷാജി പി രാജു, വിവേക് ടി.ആർ, വിമൽരാജ് സക്കറിയ, മോനു വർഗീസ്, സേതു സദാനന്തൻ, മേഖ ചന്ദ്ര, എ.ജി ജോർജ് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് യാത്ര നടത്തി.