കൊച്ചി:കടൽക്കയറ്റം രൂക്ഷമായ ചെല്ലാനം മേഖലയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ഒരു ലക്ഷം ചാക്കുകൾ എത്തിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് വഴിയാണ് പദ്ധതി നടപ്പാക്കിയത്. . ആലപ്പുഴ, കൊച്ചി രൂപതകളുടെ സന്നദ്ധ പ്രവർത്തകർ ചാക്കുകളിൽ മണൽ നിറച്ചു.സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെളളിൽ, അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര എന്നിവർ നേതൃത്വം നൽകി