ആലുവ: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പ്രാവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ ഹെഡ് പി.ആർ. മോഹനൻ നിവേദനം നൽകി. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട നിരവധിയാളുകളാണ് രാജ്യത്തേക്ക് മടങ്ങുന്നത്. അതിനാൽ സ്വന്തം നാട്ടിൽ തൊഴിലെടുത്ത് ജീവിക്കാനാവശ്യമായ സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കണം. വിവിധ സംസ്ഥാന സർക്കാരുകൾ ചില ആശ്വാസ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന് കീഴിലുള്ള പുനരധിവാസ പദ്ധതിയാണ് കൂടുതൽ അഭികാമ്യം. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഏകജാലക സംവിധാനം, സംരഭങ്ങൾ തുടങ്ങാൻ ഏകജാലക സംവിധാനം എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.