കൊച്ചി: ക‌ൽക്ഷോഭം, കൊവിഡ് എന്നിവ മൂലം വലഞ്ഞ ചെല്ലാനത്തുകാരെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എത്തും. മൂന്നു മണിക്കാണ് സന്ദർശനം ആരംഭിക്കുക. സൗദി പള്ളി ജംഗ്ഷൻ, കമ്പനിപ്പടി, മറവക്കാട്, ചെറിത കടവ് പ്രദേശങ്ങളിലാണ് സന്ദർശനം. ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ എന്നിവർ ഒപ്പമുണ്ടാകും.