youth
പിണറായി വിജയൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അങ്കമാലിയിൽ പ്രതിക്ഷേധ പ്രകടനം നടത്തുന്നു

അങ്കമാലി: പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് (ഐ) പ്രഖ്യാപിച്ച കരിദിനാചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് അങ്കമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനാനന്തരം ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിസന്റ് കെ. എസ്. ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് നിതിൻ മംഗലി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സിജു മലയാറ്റൂർ, സ്റ്റീഫൻ മാടവന, ആൻറിഷ് കുളങ്ങര, ജോബിൻ ജോർജ്ജ് , ജോയ്‌സ്, ആന്റണി തോമസ്, ജിനോ ജോൺ, റോ.യ്‌സ് മൂക്കന്നൂർ, അനീഷ് മണവാളൻ എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി.