അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിൽ റോജി എം. ജോൺ എം.എൽ.എ. ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്മാർട്ട് അങ്കമാലി പദ്ധതിയുടെ ഭാഗമായി മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 17 അങ്കണവാടികൾക്ക് സ്മാർട്ട് ടിവി നൽകി. റോജി എം.ജോൺ എം.എൽ.എ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, സഹകരണബാങ്ക് പ്രസിഡന്റ് കെ. പി. ബേബി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എം. വർഗീസ്, ഗ്രേസി റാഫേൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. വി. ബീബിഷ്, ലീലാമ്മ പോൾ, ജിഷ ജോജി, വിവിധ കക്ഷി നേതാക്കളായ ജോസ് മാടശ്ശേരി, പി. വി. മോഹനൻ, കെ. എസ്. മൈക്കിൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി വിൻസെന്റ്, സ്വപ്‌നജോയി, എം. പി. ഔസേഫ്, ഡെയ്‌സി ഉറുമീസ്, സൂസൻ ഏല്യാസ്, അങ്കണവാടി സെക്ടറൽ കൺവീനർ സിജി എം. ജെ. എന്നിവർ സംസാരിച്ചു.
അങ്കണവാടികളിൽ ഓൺലൈൻ പഠനസൗകര്യമേർപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയിൽ കെ. എസ്.എഫ്.ഇ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 75% തുക കെ.എസ്.എഫ്.ഇയും 25 ശതമാനം എം.എൽ.എയുടെ വികസനഫണ്ടിൽ നിന്നും മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.