കൊച്ചി: കൊച്ചി തുറമുഖത്തെ കണ്ടെയ്‌നർ, ട്രെയിലർ തൊഴിലാളികൾ ആഹ്വാനം ചെയ്ത സമരം പിൻവലിച്ചു. എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിവിധ തൊഴിലാളി സംഘടനകളുടെയും ട്രക്ക് ഉടമകളുടെയും ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ചർച്ചയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ ബോണസ് തുകയായ 12,​750 രൂപ തൊഴിലാളികൾക്ക് നൽകാൻ കണ്ടെയ്നർ, ട്രയിലർ ഉടമകൾ സമ്മതിച്ചു.