കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനിൽ വിവിധ കോഴ്സുകൾക്ക് റാങ്ക് നേടിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരേയും അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം തൃശൂരിൽ നടത്തിയ ഏകാത്മകം മോഹിനിയാട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഗിന്നസ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യൂണിയന്റെ കീഴിലുള്ള ശാഖകളിലെ വിധവകളുടെ കുട്ടികൾക്ക് പഠനോപകരണങ്ങളും സാമ്പത്തിക സഹായവും നൽകി.
യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ യൂണിയൻ സെക്രട്ടറി സി.പി.സത്യൻ പുരസ്കാര വിതരണം നിർവഹിച്ചു.
എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ പെരുമ്പടവം ശാഖയിൽ നിന്നുള്ള മൃദുൽരാജ് ചുണ്ടമലയിൽ, ബികോം ഒന്നാം റാങ്ക് നേടിയ കിഴകൊമ്പ് ശാഖയിലെ ഐശ്വര്യ സോമൻ, ചേലക്കനിരപ്പേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ കൗൺസിലർമാരായ എം.പി.ദിവാകരൻ, ഡി.സാജു,എം.എം.സജി, വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി,യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ, സൈബർ സേന ചെയർമാൻ അനീഷ് വി.എസ്.കുമാരി സംഘം പ്രസിഡന്റ് ധന്യ കെ.എസ് തുടങ്ങിയവർ പുരസ്കാര വിതരണത്തിലും, അനുമോദന യോഗത്തിലും പങ്കെടുത്തു.