കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1 വരെ വെബിനാർ നടത്തുന്നു. അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് ആന്റണി കരിയിൽ, സംസ്ഥാന ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ലേബർ കമ്മിഷണർ പ്രണബ് ജ്യോതി നാഥ് , സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ, റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, നാഷണൽ ഹെൽത്ത് മിഷൻ ഡി.സി.പി. മാത്യു നമ്പേലിൽ, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ എന്നിവർ പങ്കെടുക്കും. കാരിത്താസ് ഇന്ത്യ തീമാറ്റിക് ഓഫീസർ ലീസയാണ് മോഡറേറ്റർ.
ചർച്ചയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 7558903454 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.