ആലുവ: സെക്രട്ടറിയേറ്റിൽ തെളിവുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിനെതിരെ ആലുവയിൽ കൊവിഡ് നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ബാങ്ക് ജംഗഷനിൻ നിന്നാരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജില്ല ഉപാദ്ധ്യക്ഷൻ എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ഡി. രവി, ദീപക് മാങ്ങാമ്പിള്ളി, ജോയ് വർഗ്ഗീസ്, സേതുരാജ് ദേശം, എ.എസ്. സലിമോ, ഇല്യാസ് അലി, ബേബി നമ്പേലി, ഒ.സി. ഉണ്ണികൃഷ്ണൻ, സുനിൽ, അജിത സുമേഷ്, എ.കെ. രജീഷ്, കണ്ണൻ തുരുത്ത്, ടി.പി. ദിപീഷ്, ശിവദാസൻ, സാബു തുടങ്ങിയവർ നേതൃത്വം നൽകി.