librarycouncil
മൂവാറ്രുപുഴ താലൂക്കിലുള്ള ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് അനുവദിച്ച ഓണം ഫെസ്റ്റിവൽസ് അലവൻസ് വിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജിന് ചെക്ക് നൽകി നിർവഹിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിൽ മൂവാറ്രുപുഴ താലൂക്കിലുള്ള ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് അനുവദിച്ച ഓണം ഫെസ്റ്റിവൽസ് അലവൻസ് വിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജിന് ചെക്ക് നൽകി നിർവഹിച്ചു . താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി , ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ , ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് പ്രസിഡന്റ് വത്സല സോമൻ എന്നിവർ സംസാരിച്ചു. 1750 രൂപയാണ് ഫെസ്റ്റിവൽ അലവൻസ് തുക . മൂവാറ്റുപുഴ താലൂക്കലെ 56 ലൈബ്രറേയന്മാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസ് നൽകി. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് വിതരണം ചടങ്ങ് സംഘടിപ്പിച്ചത്.