ആലുവ: കൊവിസ് കാലത്തെ മികച്ച പ്രവർത്തനത്തിന് ആലുവ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എൻ. സുരേഷ് കുമാറിനെ റോട്ടറി ക്ലബ് കൊച്ചിൻ അപ് ടൗണിന്റെ നേതൃത്വത്തിൽ ആദരിച്ചു. റോട്ടറി കൊച്ചിൻ അപ് ടൗൺ പ്രസിഡന്റ് അനിൽ അബ്ബാസ് ഉപഹാരം സമർപ്പിച്ചു. ആലുവ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി സാനിറ്റെസർ, ഫേയ്‌സ് ഷീൽഡ്, മാസ്ക്, ഹോമിയോ ഇമ്യൂണിറ്റി മരുന്ന്, മൊബൈൽ സാനിറ്റെസ് വൈപ്പ് എന്നിവയടങ്ങിയ കൊവിഡ് പ്രതിരോധ കിറ്റും റോട്ടറി ക്ലബ് നൽകി. സന്തോഷ് പോൾ, വി.പി. മനോജ് എന്നിവർ സംസാരിച്ചു.