ആലുവ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പരിധിയിലുള്ള എല്ലാ വീടുകൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 800 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റാണ് സൗജന്യമായി വിതരണം ചെയ്തത്. മുതിർന്ന സഹകാരി എം.കെ. സദാശിവൻ ആദ്യകിറ്റ് കൈമാറി. പ്രസിഡന്റ് എസ്.ബി. ജയരാജ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പരിധിയിലുള്ള 4000 വീടുകളിൽ കിറ്റുകൾ നൽകി.